Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Allowed To Speak

പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വി​​​നു സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി​​​യി​​​ല്ല; സ​​​ഭാ​​​ സ്തം​​​ഭ​​​നം തു​​​ട​​​രു​​​ന്നു

ന്യൂ​​​ഡ​​​ല്‍ഹി: ബ​​​ജ​​​റ്റ് ച​​​ര്‍ച്ച​​​യ്ക്കു​​​മു​​​മ്പ് പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വി​​​ന് സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ന്ന​​​ലെ​​​യും ലോ​​​ക്‌​​​സ​​​ഭ സ്തം​​​ഭി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​മി​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും സ​​​ര്‍ക്കാ​​​ര്‍ സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ര്‍ത്തി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണു ക​​​ണ്ട​​​ത്.

രാ​​​വി​​​ലെ 11ന് ​​​ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കാ​​​നു​​​ണ്ടെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍, ചോ​​​ദ്യോ​​​ത്ത​​​രവേ​​​ള​​​യി​​​ല്‍ പ്ര​​​സം​​​ഗം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ച​​​ര്‍ച്ച​​​യു​​​ടെ സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കാ​​​മെ​​​ന്നും സ്പീ​​​ക്ക​​​ര്‍ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍ന്ന് പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ ഉ​​​ച്ച​​​വ​​​രെ സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ര്‍ത്തി​​​വ​​​ച്ചു.

തു​​​ട​​​ര്‍ന്ന് ബ​​​ജ​​​റ്റ് ച​​​ര്‍ച്ച​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​സം​​​ഗി​​​ക്കാ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കു​​​വേ​​​ണ്ടി പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ള്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും സ്പീ​​​ക്ക​​​റുടെ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ പ്ര​​​സാ​​​ദ് ടെ​​​ന്ന​​​ട്ടി അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​ല്ല. ച​​​ര്‍ച്ച​​​യ്ക്ക് ശ​​​ശി ത​​​രൂ​​​രി​​​നെ ക്ഷ​​​ണി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സം​​​സാ​​​രി​​​ച്ച​​​ശേ​​​ഷം താ​​​ന്‍ പ്ര​​​സം​​​ഗി​​​ക്കാ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​തോ​​​ടെ സ​​​ഭ ര​​​ണ്ടാ​​​മ​​​തും നി​​​ര്‍ത്തി​​​വ​​​ച്ചു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച​​​പ്പോ​​​ള്‍ ബ​​​ജ​​​റ്റ് ച​​​ര്‍ച്ച​​​യ്ക്കു​​​മു​​​മ്പ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്ക് ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ സ്പീ​​​ക്ക​​​ര്‍ ഓം ​​​ബി​​​ര്‍ള​​​യു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചേം​​​ബ​​​റി​​​ല്‍ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യി സ്പീ​​​ക്ക​​​ര്‍ ചെ​​​യ​​​റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പാ​​​ന​​​ല്‍ അം​​​ഗം സ​​​ന്ധ്യ റാ​​​യി​​​യെ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​പ്പ​​​റ്റി ത​​​നി​​​ക്ക റി​​​യി​​​ല്ലെ​​​ന്നും മു​​​ന്‍കൂ​​​ട്ടി നോ​​​ട്ടീ​​​സ് ന​​​ല്‍കാ​​​തെ ആ​​​രെ​​​യും പ്ര​​​സം​​​ഗി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും സ​​​ന്ധ്യ റാ​​​യ് വ്യ​​​ക്ത​​​മാ​​​ക്കി. ഈ ​​​സ​​​മ​​​യം പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ഇ​​​ട​​​പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലൊ​​​രു ധാ​​​ര​​​ണ​​​യി​​​ല്ലെ​​​ന്നും ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​റെ​​​പ്പ​​​റ്റി എ​​​ന്തെ​​​ങ്കി​​​ലും സം​​​സാ​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ അ​​​ദ്ദേ​​​ഹം സ​​​ഭ​​​യി​​​ല്‍ ഉ​​​ള്ള​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന് ഒ​​​രു പാ​​​ര​​​മ്പ​​​ര്യ​​​മു​​​ണ്ടെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഒ​​​രു കാ​​​ര്യം ഉ​​​ന്ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ല്‍ അ​​​തി​​​ന് മു​​​ന്‍കൂ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​തു കേ​​​ള്‍ക്ക​​​ണ​​​മെ​​​ന്നും ത​​​രൂ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ല്‍ പ​​​റ​​​യാ​​​ന്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​തെ ത​​​രൂ​​​രി​​​ന്‍റെ മൈ​​​ക്ക് ഓ​​​ഫാ​​​ക്കി. തു​​​ട​​​ര്‍ന്ന് സ​​​ഭ പി​​​രി​​​ഞ്ഞു.

Latest News

Up